പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ രാഷ്ട്രീയ പ്രവേശന സൂചനകൾ നൽകി ഭർത്താവ് റോബർട്ട് വദ്രയും. വിവിധ മേഖലകളിൽ പ്രവർത്തിച്ചതിലൂടെ താൻ നേടിയെടുത്ത അറിവും പ്രവർത്തന പരിചയവുമെല്ലാം വെറുതെ പാഴാക്കികളയാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.